ഓസ്‌സിലോസ്കോപ്പും മറ്റുപകരണങ്ങളും

ExpEYES സോഫ്റ്റ് വെയർ തുറക്കുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഓസ്‌സിലോസ്കോപ് ജാലകമാണ്. വോൾടേജ് സിഗ്നലുകൾ സമയത്തിനനുസരിച്ചു മാറുന്നത്തിന്റെ ഗ്രാഫ് വരയ്ക്കുന്ന ഈ ഉപകരണം സ്‌ക്രീനിന്റെ ഇടതുഭാഗത്താണ്. ACസിഗ്നലുകളെപ്പറ്റി പഠിക്കാൻ സ്കോപ് വളരെ ഉപയോഗപ്രദമാണ്.ഇതുകൂടാതെ ExpEYESന്റെ മിക്കവാറും എല്ലാ ടെര്മിനലുകളെയും നിയന്ത്രിക്കാനും അളക്കാനുമുള്ള ബട്ടണുകളും സ്ലൈഡറുകളും സ്‌ക്രീനിന്റെ വലതുവശത്തായി കൊടുത്തിട്ടുണ്ട്. ഇവയുടെ സഹായത്തോടെ ExpEYES എന്ന ഉപകരണവുമായി പരിചയപ്പെടാൻ ശ്രമിക്കാം. ഇതിന്റെ ഇൻപുട്ട് ഔട്പുട്ട് ടെർമിനലുകളെ ഓരോന്നായി മനസിലാക്കുക എന്നതാണ് ഇതിന്റെ ആദ്യപടി.

ഔട്ട്പുട്ട് ടെർമിനലുകൾ

pics/scope-outputs.png
ഇൻപുട്ട് ടെർമിനലുകൾ
pics/scope-inputs.png

ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്

pics/scope-screen-ml.png

ExpEYES ന്റെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് പ്രധാനമായും ഒരു ഓസ്‌സിലോസ്കോപ്പാണ്. ഓസ്‌സിലോസ്കോപ് ഗ്രാഫുകളുടെ X-ആക്സിസ് സമയവും Y-ആക്സിസ് വോൾടേജ്കളുമാണ്. മറ്റു പല ഉപയോഗത്തിനുമുള്ള ബട്ടണുകളും സ്ലൈഡറുകളും ടെക്സ്റ്റ് എൻട്രി ഫീൽഡുകളുമെല്ലാം സ്കോപ്പിന്റെ വലതു ഭാഗത്തായി കാണാം. ഒരു പുൾ ഡൌൺ മെനുവിൽ നിന്നാണ് പരീക്ഷണങ്ങളെ തെരഞ്ഞെടുക്കുന്നത്. GUI ലെ പ്രധാന ഇനങ്ങളെ താഴെ ചുരുക്കമായി വിവരിച്ചിരിക്കുന്നു.

പ്രധാന മെനു

ഏറ്റവും മുകളിലായി കാണിച്ചിരിക്കുന്ന പ്രധാന മെനുവിൽ 'ഡിവൈസ്' , 'സ്കൂൾ പരീക്ഷണങ്ങൾ' , 'ഇലക്ട്രോണിക്‌സ്‌' തുടങ്ങിയ ഐറ്റങ്ങളാണുള്ളത് . 'ഉപകരണം' മെനുവിനാകത്തെ 'വീണ്ടും ഘടിപ്പിക്കുക ' പ്രധാനമാണ്. എന്തെങ്കിലും കാരണവശാൽ കംപ്യൂട്ടറും ExpEYESഉമായുള്ള ബന്ധം വിച്‌ഹേദിക്കപ്പെട്ടാൽ 'വീണ്ടും ഘടിപ്പിക്കുക' ഉപയോഗിക്കുക. ഇങ്ങനെ സംഭവിക്കുമ്പോൾ സ്‌ക്രീനിന്റെ താഴെഭാഗത്ത് എറർ മെസ്സേജ് പ്രത്യക്ഷപ്പെടും.

ഓസ്‌സിലോസ്കോപ് കൺട്രോളുകൾ

മറ്റുപകരണങ്ങൾ

ചില പ്രാഥമിക പരീക്ഷണങ്ങൾ